ബിജുവിനെ സഹായിക്കുന്നത് അവസാനിപ്പിക്കണം ഇല്ലെങ്കിൽ വലിയ വില നൽകേണ്ടി വരും, ഇസ്രായേലിലെ മലയാളികള്‍ക്ക് മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2023 06:58 AM  |  

Last Updated: 25th February 2023 06:58 AM  |   A+A-   |  

biju kurian

കാണാതായ ബിജു കുര്യൻ

ജറുസലം: കേരളത്തിൽ നിന്നും കാര്‍ഷിക പഠനത്തിനെത്തി മുങ്ങിയ ബിജു കുര്യന്റെ വിഷയിത്തിൽ ഇസ്രായേലിലെ മലയാളികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കില്‍ അവസാനിപ്പിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകി. ഇപ്പോള്‍ കീഴടങ്ങി തിരിച്ചുപോകാന്‍ തയാറായാല്‍ വലിയ കുഴപ്പുണ്ടാകില്ല. അല്ലെങ്കില്‍ ബിജു കുര്യനും അയാളെ സഹായിക്കുന്നവർക്കും വലിയ വില നല്‍കേണ്ടിവരുമെന്നും ബിജു കുര്യന് ഇസ്രായേലില്‍ നല്ല ഭാവി ഉണ്ടാവില്ലെന്നും എംബസി മുന്നറിയിപ്പ് നല്‍കി. 

നേരത്തെ വീസ റദ്ദാക്കി ബിജു കുര്യനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ എംബസിയുടെ ഇടപെടൽ. മെയ്‌യോടെ ബിജുവിന്റെ വീസ കാലാവധി അവസാനിക്കും. അതുകൊണ്ട് നാട്ടിലേക്ക് മടങ്ങിയാൽ ഇസ്രായേൽ നിയമനടപടികൾ നേരിടേണ്ടി വരില്ല. എന്നാൽ കാലാവധി കഴിഞ്ഞും തുടരാനാണ് തീരുമാനമെങ്കിൽ അത് ​ഗുരുതര പ്രശ്നമാകും. ബിജുവിനെ ഈ സാഹചര്യത്തിൽ സംരക്ഷിക്കുന്നവരും ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എംബസി പറയുന്നു.

കേരളത്തിൽ നിന്നും ഇസ്രയേലില്‍ ആധുനിക കൃഷി രീതി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്ന് കണ്ണൂർ സ്വദേശി ബിജു കുര്യനെ കാണാതായിരുന്നു. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന്റെ നേതൃത്വത്തിലാണ് കര്‍ഷക- ഉദ്യോഗസ്ഥ സംഘം ഇസ്രയേലില്‍ പോയത്. ബിജുവിനെ കാണാതായതിനെത്തുടര്‍ന്ന് അശോക് എംബസിയെ വിവരം അറിയിച്ചിരുന്നു. തെരച്ചില്‍ നടത്തുന്നുവെന്ന മറുപടിയാണ് ഇസ്രയേല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ബിജു ഒഴികെയുള്ള സംഘം തിങ്കളാഴ്ച മടങ്ങിയെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബിജു കുര്യന്‍ എവിടെയെന്ന് അറിയില്ല; കുടുംബം പരാതി നല്‍കിയില്ല, വിദേശത്തേക്ക് ഇനിയും കര്‍ഷകരെ അയക്കുമെന്ന് മന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ