രാഷ്ട്രീയ നേതാക്കള്‍ക്ക് ഇനി ഒരൊറ്റ പൈസ നല്‍കില്ല, ഇടതുപക്ഷത്തിനു വോട്ടു ചെയ്തതില്‍ പശ്ചാത്തപിക്കുന്നു: കെജി എബ്രഹാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2023 12:31 PM  |  

Last Updated: 25th February 2023 12:31 PM  |   A+A-   |  

kg_abraham

കെജി എബ്രഹാം/ടിവി ദൃശ്യം

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രവാസി വ്യവസായി കെജി ഏബ്രഹാം. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളില്‍നിന്ന് സ്വരൂപിച്ച പണം അര്‍ഹരില്‍ എത്തിയില്ലെന്നും ഇനി ഒരു രാഷ്ട്രീയ നേതാവിനും സംഭാവന നല്‍കില്ലെന്നും എബ്രഹാം പറഞ്ഞു. ഇടതുപക്ഷത്തിന് വോട്ടു ചെയ്തതില്‍ പശ്ചാത്തപിക്കുന്നുവെന്നും കെജി ഏബ്രഹാം പറഞ്ഞു.

ഇനി രാഷ്ട്രീയ നേതാക്കള്‍ക്കു സംഭാവന നല്‍കില്ല. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളില്‍നിന്നു സ്വരൂപിച്ച ഫണ്ട് അര്‍ഹരില്‍ എത്തിയില്ല. ഇനി ആര്‍ക്കും സംഭാവന നല്‍കില്ല. പ്രളയദുരിതാശ്വാസത്തിന് ആദ്യം ഫണ്ട് പിരിച്ചപ്പോള്‍ ഞാന്‍ നല്‍കി. പിന്നീടു വന്നപ്പോള്‍ അന്‍പതു ലക്ഷം കൊടുത്തു-എബ്രഹാം പറഞ്ഞു.

രാഷ്ട്രീയക്കാര്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. ഇടതുപക്ഷത്തിനു വോട്ട് ചെയ്തതില്‍ പശ്ചാത്തപിക്കുന്നു. ഞാന്‍ മണ്ടനാക്കപ്പെട്ടു. 

പ്രവാസികള്‍ നാട്ടില്‍ നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വമില്ല. അടച്ചിട്ട വീടുകള്‍ക്ക് അധിക നികുതി ചുമത്തിയത് അഹങ്കാരമാണെന്നും കെജി എബ്രഹാം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലാഭത്തില്‍ മുന്നില്‍ കെഎസ്ഇബി, ബിവറേജസ് കോര്‍പ്പറേഷന്‍ പത്താം സ്ഥാനത്ത്; പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മുന്നേറ്റം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ