ടൈറ്റാനിയം ജോലി തട്ടിപ്പ്; മുഖ്യപ്രതി ശശി കുമാര്‍ തമ്പി കീഴടങ്ങി
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th February 2023 04:36 PM |
Last Updated: 25th February 2023 04:36 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശശി കുമാര്‍ തമ്പി കീഴടങ്ങി. കമ്പനിയിലെ ലീഗല്‍ ഡപ്യൂട്ടി ജനറല്‍ മാനേജരായിരുന്ന ശശികുമാരന്‍ തമ്പിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളിയിരുന്നു. ശശികുമാരന്‍ തമ്പിയുടെ അടുത്താണ് മറ്റു പ്രതികള്‍ ഉദ്യോഗാര്‍ഥികളെ അഭിമുഖത്തിനായി കൊണ്ടുവന്ന് വിശ്വാസ്യത നേടിയതും തട്ടിപ്പ് നടത്തിയതും.
പാറശ്ശാല സ്വദേശിനിയായ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയില്‍നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ നാലാം പ്രതിയാണ് ശശികുമാരന്‍ തമ്പി.
പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ടൈറ്റാനിയത്തില്‍ വര്‍ക്ക് അസിസ്റ്റന്റ്, മെക്കാനിക്കല്‍ എന്‍ജിനീയര്‍, അസി. കെമിസ്റ്റ് തുടങ്ങിയ തസ്തികകളില്‍ 75,000 മുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് 1.75 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. വെഞ്ഞാറമൂട്, പൂജപ്പുര, മ്യൂസിയം, കന്റോണ്‍മെന്റ് സ്റ്റേഷനുകളിലായാണ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ സിപിഎം ജാഥയ്ക്ക് ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ്; ഡിഡിഇക്ക് പരാതി നല്‍കി കോണ്‍ഗ്രസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ