മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി വീഡിയോ; പണം തട്ടാൻ ശ്രമം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2023 08:31 AM  |  

Last Updated: 25th February 2023 08:31 AM  |   A+A-   |  

youth congress worker arrested

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: മുഖ്യമന്ത്രിയേയും സംസ്ഥാന സർക്കാരിനേയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ നിർമിച്ച് സാമൂഹിക മാധ്യമത്തിലൂടെ പണം തട്ടാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തൻ അറസ്റ്റിൽ. ആറന്മുള എരുമക്കാട് തലക്കാട്ടുമലയില്‍ സിബിന്‍ ജോണ്‍സൻ (35) ആണ് പിടിയിലായത്. 

ഫെബ്രുവരി 22ന് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വീട്ടിലെത്തിയാണ് ഇയാളെ തിരുവനന്തപുരം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. 

മുഖ്യമന്ത്രിയുടെ ഔദ്യോഗിക പത്രസമ്മേളനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇയാള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം അഭ്യര്‍ഥിച്ച് ഒരു മാധ്യമ സ്ഥാപനത്തിന്റെ വാട്ടര്‍മാര്‍ക്ക് ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിച്ചതെന്നും എഫ്ഐആറിൽ പറയുന്നു. 

മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനും വേണ്ടി ആള്‍മാറാട്ടം നടത്തി. വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്നിവയാണ് ഇയാൾക്കെതിരായ കുറ്റം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മന്ത്രിമാർ നേരിട്ടെത്തി വിശദീകരിച്ചിട്ടും ബില്ലുകളിൽ ഒപ്പിട്ടില്ല, ​ഗവർണർ ഹൈദരാബാദിലേക്ക് പോയി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌