ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th February 2023 05:26 PM |
Last Updated: 25th February 2023 05:26 PM | A+A A- |

പിടിയിലായ ശ്രീജിത്ത്
ആലപ്പുഴ:പുന്നപ്രയില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയില്‍. ചുങ്കം സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പുന്നപ്ര സ്വദേശി അതുല്‍ കൊല്ലപ്പെട്ടത്.
ഒളിവില്‍ പോയ പ്രതിയെ പുന്നമടയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഉത്സവത്തിനിടെ ചെറുപ്പക്കാര്‍ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ അതുലിനെ ശ്രീജിത്ത് കുത്തുകയായിരുന്നു. പിടിയിലായ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് വൈകുന്നേരത്തോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ സിപിഎം ജാഥയ്ക്ക് ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ്; ഡിഡിഇക്ക് പരാതി നല്‍കി കോണ്‍ഗ്രസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ