വീടിന്റെ ടെറസില്‍ നിന്ന് വീണു; യുവാവ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2023 09:08 PM  |  

Last Updated: 26th February 2023 09:08 PM  |   A+A-   |  

JALEEL

ജലീല്‍

 

മലപ്പുറം: വീടിന്റെ ടെറസില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചങ്ങരംകുളം സ്വദേശി മരിച്ചു. കിഴിക്കര സ്വദേശി നെരവത്ത് വളപ്പില്‍ ഫാത്തിമയുടെ മകന്‍ ജലീല്‍ (39) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

ഏതാനും ദിവസം മുമ്പാണ് വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ ജലീല്‍ കാല്‍തെറ്റി താഴെ വീണത്. തുടര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍, തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം ഞായറാഴ്ച കോക്കൂര്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ഹഫ്‌നത്ത്.മക്കള്‍: ഹയ നൗറിന്‍, ഹന നൗറിന്‍, ഹാമിഷ്.


ഈ വാര്‍ത്ത കൂടി വായിക്കൂ പ്ലസ് ടു വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ചനിലയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ