ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണം; മദനി സുപ്രീം കോടതിയിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2023 07:29 PM  |  

Last Updated: 26th February 2023 07:29 PM  |   A+A-   |  

madani

അബ്ദുല്‍ നാസര്‍ മദനി/ഫയല്‍

 

ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മദനി രോഗാവസ്ഥ കൂടിയതിനെ തുടര്‍ന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീംകോടതിയെ ഉടന്‍ സമീപിക്കും. ബംഗളൂരു സ്‌ഫോടനക്കേസില്‍ സുപ്രീംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുകയാണ് നിലവില്‍ മദനി. വിചാരണ നടക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

മൂന്നാഴ്ച മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന്  മദനിയെ ബംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിവിധ പരിശോധനകളില്‍ ഹൃദയത്തില്‍ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളില്‍ രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ് ഇടവിട്ട് കൈകള്‍ക്ക് തളര്‍ച്ച, സംസാരശേഷിക്ക് കുറവ് സംഭവിക്കുക തുടങ്ങി പക്ഷാഘാത ലക്ഷണങ്ങള്‍ ഉണ്ടാകുന്നതെന്നും അത് പരിഹരിക്കാന്‍ ഉടന്‍ സര്‍ജറി വേണമെന്നും നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, വൃക്കയുടെ പ്രവര്‍ത്തനക്ഷമത വളരെ കുറഞ്ഞ സാഹചര്യത്തില്‍ ശസ്ത്രക്രിയക്ക് വിധേയമാവുന്നത് അതീവ സങ്കീര്‍ണമായിരിക്കുമെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം. ഈ സാഹചര്യത്തിലാണ് അടിയന്തരമായി സുപ്രീംകോടതിയെ സമീപിക്കുന്നത്. വിധേയമാ

ഈ വാര്‍ത്ത കൂടി വായിക്കൂ രണ്ടാം ഭാരത് ജോഡോ യാത്രയ്ക്ക് രാഹുല്‍; അരുണാചലില്‍ നിന്നും ഗുജറാത്തിലേക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ