കോട്ടയത്ത് കിടക്ക നിര്‍മ്മാണശാലയില്‍ വന്‍ തീപിടിത്തം;  പൂര്‍ണമായി കത്തിനശിച്ചു

പാലാ, കടുത്തുരുത്തി ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് നാല് യൂണിറ്റ് ഫയര്‍എഞ്ചിനുകള്‍ എത്തിയാണ് തീ അണച്ചത്.
കോട്ടയം മെത്തനിര്‍മ്മാണ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തം
കോട്ടയം മെത്തനിര്‍മ്മാണ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തം

കോട്ടയം: വയലായില്‍ മെത്ത നിര്‍മ്മാണ കമ്പനിയില്‍ വന് തീപിടിത്തം. ഉച്ചയ്ക്ക് 12 മണിയോടെയാണ് വയലാ ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന റോയല്‍ ഫോം ഇന്‍ഡസ്ഡ്രീസ് എന്ന കിടക്ക നിര്‍മാണ ശാലയിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു.

ബെഡ് നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതിനാല്‍ വളരെപ്പെട്ടെന്നുതന്നെ തീ ആളിപ്പടരുകയായിരുന്നു.പാലാ, കടുത്തുരുത്തി ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് നാല് യൂണിറ്റ് ഫയര്‍എഞ്ചിനുകള്‍ എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com