മസാജിങ്ങിന്റെ മറവിൽ ലഹരിവിൽപ്പന; യുവതി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2023 09:01 AM  |  

Last Updated: 26th February 2023 09:01 AM  |   A+A-   |  

drug_arrest

അറസ്റ്റിലായ ശില്‍പ

 

പാലക്കാട്; മസാജിങ് സെന്ററിന്റെ മറവില്‍ ലഹരി ഇടപാട് നടത്തിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിനി ശില്‍പ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ലഹരി വിൽപനയ്ക്കിടെ അറസ്റ്റിലായ യുവാക്കളുടെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്നാണ് ശിൽപ അറസ്റ്റിലായത്. അഞ്ച് ദിവസത്തെ നിരീക്ഷണത്തിനുശേഷമാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പിടികൂടുന്നത്. 

ഒരാഴ്ച മുന്‍പാണ് 11.70 ഗ്രാം എംഡിഎംഎയുമായി കുനിശ്ശേരി സ്വദേശി അഞ്ചല്‍, മഞ്ഞളൂര്‍ സ്വദേശി മിഥുന്‍ എന്നിവർ പിടിയിലാവുന്നത്. ആവശ്യക്കാരന് ലഹരി കൈമാറാന്‍ കാത്തുനിന്ന യുവാക്കളെ പൊലീസ് കൃത്യമായി നിരീക്ഷിച്ച് കുടുക്കുകയായിരുന്നു. ഇവരുടെ ഫോണില്‍നിന്നാണ് ശില്‍പയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ലഹരി ആവശ്യപ്പെട്ടുള്ള വാട്സാപ് സന്ദേശങ്ങളും ഫോണ്‍ കോൾ രേഖകളും പൊലീസ് ശേഖരിച്ചു.

വിവിധ ജില്ലകളിലെ മസാജിങ് സെന്ററുകളില്‍ ശില്‍പ ജോലി ചെയ്തിട്ടുണ്ട്. ഈ സമയത്ത് പരിചയപ്പെട്ട യുവാക്കളില്‍ നിന്നാണ് ശില്‍പ ലഹരി വില്‍പനയുടെ സാധ്യത മനസിലാക്കിയത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ലഹരി ഇടപാടുകാരുമായി യുവതിക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. മസാജിങ് സെന്ററുകളെ പതിവായി ലഹരി കൈമാറ്റ ഇടങ്ങളായി മാറ്റിയിരുന്നുവെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഫോണ്‍ വഴി പതിവ് ഇടപാടുകാരില്‍ നിന്നാണ് ലഹരി വാങ്ങിയിരുന്നത്. സംഘത്തില്‍ കൂടുതല്‍ യുവാക്കളും സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വീടിനു മുകളിൽ ഉണങ്ങാനിട്ട തുണി എടുക്കാൻ പോയി, പത്ത് വയസുകാരൻ അയ കഴുത്തിൽ കുരുങ്ങി മരിച്ചു​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ