ഐഎഎസ് ട്രെയിനിയാണെന്നു പറഞ്ഞ് അടുത്തു, വിവാഹ വാഗ്ദാനവും; യുവതിയിൽനിന്ന് 30 ലക്ഷം രൂപ തട്ടി, 28കാരൻ അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th February 2023 10:02 AM |
Last Updated: 27th February 2023 10:02 AM | A+A A- |

അജ്മൽ ഹുസൈൻ
കൊച്ചി: ഐഎഎസ് ട്രെയിനിയാണെന്നു പറഞ്ഞ് പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി യുവതിയിൽനിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശി മുഹമ്മദ് അജ്മൽ ഹുസൈൻ (28) ആണ് പിടിയിലായത്. തീവണ്ടി യാത്രയ്ക്കിടെ പരിചയപ്പെട്ട അരയൻകാവ് സ്വദേശിനിയിൽ നിന്നാണ് അജ്മൽ പണം തട്ടിയത്.
മസൂറിയിൽ സിവിൽ സർവീസ് അക്കാദമിയിൽ ട്രെയിനിങ്ങിലാണെന്നാണ് അജ്മൽ ഹുസൈൻ പറഞ്ഞത്. യുവതിയുമായി അടുപ്പത്തിലായ ഇയാൾ പിന്നീട് പഠനാവശ്യത്തിനെന്നു പറഞ്ഞ് പല തവണകളിലായി 30 ലക്ഷം രൂപ തട്ടിയെടുത്തു. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് യുവതിക്ക് വിവാഹ വാഗ്ദാനവും നൽകി. യുവതിയുടെ അച്ഛന്റെ അക്കൗണ്ടിൽനിന്നാണ് പല തവണകളിലായി പണം തട്ടിയെടുത്തത്. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ കഴിയാതെ വന്നതോടെ അജ്മൽ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ താമസിച്ചുവരികയായിരുന്നു അജ്മൽ. തട്ടിപ്പാണെന്നു മനസ്സിലായതോടെ യുവതി പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുളന്തുരുത്തി പൊലീസ് ഇയാളെ ഹൈദരാബാദിൽനിന്നാണ് പിടിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ