നിയന്ത്രണംവിട്ട കാര്‍ ബൈക്കില്‍ ഇടിച്ചു; യുവാവ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2023 05:30 PM  |  

Last Updated: 27th February 2023 05:30 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുറവിലങ്ങാട് പകലോമറ്റം തട്ടാറതറപ്പില്‍ വിമല്‍ ബാബു (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുറവിലങ്ങാട് സ്വദേശി ജിസ്‌മോന് (20) പരിക്കേറ്റു. ജിസ്‌മോനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് ഉച്ചയോടെ പാലാ-തൊടുപുഴ ഹൈവേയില്‍ ഞൊണ്ടിമാക്കല്‍ കവലയില്‍ വച്ചാണ് അപകടമുണ്ടായത്. മലപ്പുറത്ത് നിന്നും പാലായിലേക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റില്‍ ഇടിച്ച ശേഷം എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു. ബൈക്കിന്റെ മുന്‍ചക്രം ഇളകിമാറി. കാര്‍ െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിമല്‍ ബാബുവിന്റെ മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി നല്‍കുന്നതിനെതിരെ സിഐടിയു; നാളെ ചീഫ് ഓഫീസിന് മുന്നില്‍ സമരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌