കൊടുങ്ങല്ലൂരിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; പരിഭ്രാന്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2023 09:17 PM  |  

Last Updated: 27th February 2023 09:17 PM  |   A+A-   |  

elephant

ഫോട്ടോ: സോഷ്യൽ മീഡിയ

 

തൃശൂർ: ക്ഷേത്രോത്സവത്തിനിടെ കൊടുങ്ങല്ലൂരിൽ ആനയിടഞ്ഞു. മേത്തല ചള്ളിയിൽ ഈശ്വരമം​ഗലം ക്ഷേത്രോവത്സത്തിനിടെയാണ് മാറാടി അയ്യപ്പൻ എന്ന ആന ഇടഞ്ഞത്. ആനയുടെ പരാക്രമം പരിഭ്രാന്തി പരത്തി. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

എഴുന്നള്ളിപ്പിനായി എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞ്. സമീപത്തെ പറമ്പിലേക്ക് ഓടിയ ആന തെങ്ങുകൾ മറിച്ചിട്ടു. ഉടൻതന്നെ ആനയെ തളയ്ക്കാൻ ആയതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്ന് സരിത; രക്ത സാമ്പിളുകൾ പരിശോധിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌