സിപിഎം ഒരു വോട്ടിന് തോറ്റു; മുതലമടയില്‍ സ്വതന്ത്രഅംഗം പഞ്ചായത്ത് പ്രസിഡന്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2023 12:37 PM  |  

Last Updated: 27th February 2023 12:37 PM  |   A+A-   |  

cpm

പ്രതീകാത്മക ചിത്രം

 

പാലക്കാട്: മുതലമട പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വിജയം. പി കല്‍പനാദേവിയാണ് പുതിയ പ്രസിഡന്റ്. സിപിഎം സ്ഥാനാര്‍ഥിക്ക് എട്ടുവോട്ടു ലഭിച്ചപ്പോള്‍ കല്‍പനയ്ക്ക് 9 വോട്ടുകള്‍ ലഭിച്ചു. രണ്ട് ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു സ്വതന്ത്ര അംഗം പി.കല്‍പനാദേവിയെ പിന്തുണച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്ര അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ ബേബിസുധയും അലൈരാജും പുറത്തായതിനെ തുടര്‍ന്നാണു പുതിയ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 

20 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നു ഒരു സിപിഎം അംഗം രാജിവച്ചതോടെ 19 അംഗങ്ങളാണുള്ളത്.സിപിഎം 8, കോണ്‍ഗ്രസ് 6, ബിജെപി 3, സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണു കക്ഷിനില.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രതിപക്ഷത്തിന്റേത് ജനപിന്തുണയില്ലാത്ത സമരം; ഓടുന്ന വാഹനത്തിന് മുന്നിലേക്ക് ചാടി അപകടമുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം : മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ