കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു; പ്രതികള്‍ കീഴടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2023 11:08 AM  |  

Last Updated: 27th February 2023 11:08 AM  |   A+A-   |  

CRIME

പ്രതീകാത്മക ചിത്രം

 

കോട്ടയം: കോട്ടയം കറുകച്ചാലില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനുവാണ് കൊല്ലപ്പെട്ടത്. 36 വയസായിരുന്നു.

കൊലയ്ക്ക് പിന്നാലെ പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയായിരുന്നു ക്രൂരകൃത്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

നിയമസഭയില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ പ്രതിഷേധം; കറുത്ത വസ്ത്രം ധരിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ