ട്രാന്‍സ്‌ജെന്‍ഡറിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി; യൂട്യൂബര്‍മാര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2023 07:16 PM  |  

Last Updated: 28th February 2023 07:16 PM  |   A+A-   |  

youtubers

അറസ്റ്റിലായ പ്രതികള്‍

 

കോയമ്പത്തൂര്‍: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ കേരളത്തില്‍നിന്നുള്ള മൂന്ന് യൂട്യൂബര്‍മാര്‍ അറസ്റ്റില്‍. ജെ ദിലീപ് (33), എസ് കിഷോര്‍ (23), എച്ച് സമീര്‍ (30) എന്നിവരാണ് അറസ്റ്റിലായത്. 

കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ മൂവരും കാറില്‍ ഊട്ടിയിലേക്ക് പോകവെ കൗണ്ടംപാളയത്തുവെച്ച് റോഡരികില്‍നിന്നിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കണ്ട് പുറത്തിറങ്ങി. തുടര്‍ന്ന് യുവതിയുമായി സംസാരം വാക്തര്‍ക്കത്തിലെത്തി. ഇതിനിടയിലാണ് ദിലീപ് എയര്‍ പിസ്റ്റള്‍ തോക്ക് ചൂണ്ടി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചത്. ചോദ്യംചെയ്ത നാട്ടുകാരെയും ഇവര്‍ ഭീഷണിപ്പെടുത്തി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവസമയത്ത് പ്രതികള്‍ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. തോക്കും കാറും പൊലീസ് പിടിച്ചെടുത്തു. അതിക്രമത്തിനിരയായ പുതുക്കോട്ട സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിന് കേസെടുത്ത പൊലീസ് മൂവരെയും കോടതിയില്‍ ഹാജരാക്കി. കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലയച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ മനീഷ് സിസോദിയയും സത്യേന്ദ്ര ജയിനും മന്ത്രി സ്ഥാനം രാജിവച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌