ഓവര്‍ടേക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ചു; രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു 

By സമകാലികമലയാളം ഡെസ്ക്  |   Published: 28th February 2023 09:58 AM  |  

Last Updated: 28th February 2023 09:58 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

കൊല്ലം: ചടയമംഗലത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പുനലൂര്‍ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. 

ഇന്ന് രാവിലെ ഏഴരയോടെ ചടയമംഗലം നെട്ടേത്തറയിലാണ് സംഭവം. എംസി റോഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് തട്ടിയാണ് അപകടം ഉണ്ടായത്.

ചടയമംഗലം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസാണ് അപകടം ഉണ്ടാക്കിയത്. തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്നു ബസ്. ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസ് തട്ടിയത്. റോഡിലേക്ക് തെറിച്ചുവീണ ഇരുവരും തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലൈഫ് മിഷൻ കോഴക്കേസ്; സർക്കാരിനെതിരെ സഭയിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌