വരാപ്പുഴയിൽ പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം; അഞ്ച് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th February 2023 06:01 PM |
Last Updated: 28th February 2023 06:08 PM | A+A A- |

ടെലിവിഷൻ ദൃശ്യം
കൊച്ചി: എറണാകുളത്ത് പടക്ക നിർമാണ ശാലയിൽ സ്ഫോടനം. വരാപ്പുഴ മുട്ടിനകത്താണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.
ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. വീടിനോട് ചേർന്നുള്ള നിർമാണ ശാലയിലാണ് സ്ഫോടനുണ്ടായത്.
വൻ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഏലൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അതിന്റെ പ്രകമ്പനമുണ്ടായി. സമീപത്തെ വീടുകളുടെ ജനൽ ചില്ലുകളും പൊട്ടിത്തെറിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ