ഉത്സവ കേരളത്തെ കണ്ണീരിലാഴ്ത്തി; ഒളരിക്കര കാളിദാസന്‍ ചരിഞ്ഞു

By സമകാലികമലയാളം ഡെസ്ക്  |   Published: 28th February 2023 10:37 AM  |  

Last Updated: 28th February 2023 10:37 AM  |   A+A-   |  

kalidasan

ഒളരിക്കര കാളിദാസന്‍, ഫെയ്‌സ്ബുക്ക്‌

 

തൃശൂര്‍: പെരുമ്പിലാവ് ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസന്‍ ചരിഞ്ഞു. 37 വയസ്സുള്ള കാളിദാസന്‍ ഞായറാഴ്ച കടവല്ലൂരിലെ കെട്ടുതറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. 

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം.രണ്ട് ദിവസമായി ആന തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന കാളിദാസനെ കഴിഞ്ഞദിവസമാണ് അഴിച്ചത്. ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു കാളിദാസന്‍. 

നിലത്തിഴയുന്ന തുമ്പിയും വിരിഞ്ഞ മസ്തകവും വിടര്‍ന്ന ചെവികളും എടുത്തുയര്‍ത്തിയ കൊമ്പുകളും കാളിദാസനെ കൊമ്പന്മാരില്‍  പ്രമുഖനാക്കി. ജൂനിയര്‍ ശിവസുന്ദര്‍ എന്ന വിശേഷണവും കാളിദാസനുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലൈഫ് മിഷൻ കോഴക്കേസ്; സർക്കാരിനെതിരെ സഭയിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌