ആണ്‍കുട്ടിക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2023 03:32 PM  |  

Last Updated: 28th February 2023 05:22 PM  |   A+A-   |  

court room

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: പോക്‌സോ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവും എണ്‍പതിനായിരം രൂപ പിഴയും. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ റഷീദിനെയാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയുടെതാണ് ശിക്ഷാവിധി.

മതപഠനകേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും കുട്ടികളുടെ രക്ഷിതാക്കളായി പ്രവര്‍ത്തിക്കേണ്ടവരില്‍നിന്ന് ഇത്തരം പ്രവൃത്തികളുണ്ടാകുന്നത് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇത് ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.പരീക്ഷാകാലത്ത് സംശയം ചോദിക്കാനെത്തിയ വിദ്യാര്‍ഥിയെ റഷീദ് മദ്രസയിലെ മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 

പീഡനത്തിനിരയായ കുട്ടി മാതാപിതാക്കളോടാണ് ആദ്യം വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ പാവറട്ടി പൊലീസില്‍ പരാതി നല്‍കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.കേസില്‍ പ്രോസിക്യൂഷന് വേണ്ടി കെ.എസ്. ബിനോയ് ഹാജരായി. വിചാരണയ്ക്കിടെ 20 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും ഹാജരാക്കി.  2020 ഓഗസ്റ്റ് 25നായിരുന്നു കേസിനാസ്പദമായ സംഭവം.

ഈ വാര്‍ത്ത കൂടി വായിക്കൂ കൊച്ചിയില്‍ ജലവിതരണ പൈപ്പ് പൊട്ടി, റോഡ് പുഴയായി; ഗതാഗതം തടസ്സപ്പെട്ടു, രണ്ടുദിവസം വെള്ളം മുടങ്ങും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌