സിദ്ദിഖ് കാപ്പൻ പ്രതിയായ ഇഡി കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണം; ഹർജി ഇന്ന് പരിഗണിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th February 2023 09:34 AM |
Last Updated: 28th February 2023 09:58 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ പ്രതിയായ ഇഡി കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കേസിന്റെ വിചാരണ ലക്നൗവിൽനിന്നു കേരളത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യം. വി രാമസുബ്രഹ്മണ്യം അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി കെ എ റൗഫ് ഷരീഫ് ആണ് ട്രാൻസ്ഫർ പെറ്റീഷനുമായി സുപ്രീം കോടതിയെ സമീപിച്ചത്.
കേസിലെ ഭൂരിഭാഗം സാക്ഷികളും കേരളത്തിലാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേസ് ആദ്യം രജിസ്റ്റർ ചെയ്തത് കേരളത്തിലാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞു; 49.50 ശതമാനം വെള്ളം മാത്രം, വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ