വെടിക്കെട്ടിനിടെ പടക്കം ആൾക്കൂട്ടത്തിലേക്ക് തെറിച്ചു വീണു; നാലുപേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2023 06:31 AM  |  

Last Updated: 01st January 2023 06:31 AM  |   A+A-   |  

firecrackers

പ്രതീകാത്മക ചിത്രം

 

 

കാസര്‍കോട്: കാസർകോട് പള്ളിയിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു.  പാലാവയല്‍ സെന്‍റ് ജോണ്‍സ് ദേവാലയത്തിലാണ് വെടിക്കെട്ട് അപകടമുണ്ടായത്. 

വെടിക്കെട്ടിനിടെ പടക്കം ആള്‍ക്കൂട്ടത്തിനിടയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. രാത്രി 9.30 ഓടെയാണ് സംഭവം. കൈകൾക്കും കാലിനും പരിക്കേറ്റ നാലുപേരെ അടുത്തുള്ള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ആരുടെയും നില ഗുരുതരമല്ല. മറ്റ് ചിലർക്കും അപകടത്തിൽ നിസാരമായി പരിക്കേറ്റിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇടുക്കിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ