കിര്‍മാണി മനോജിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കിര്‍മാണി മനോജിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തിങ്കളാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും
കിര്‍മാണി മനോജ്
കിര്‍മാണി മനോജ്



തൃശൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കിര്‍മാണി മനോജിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തിങ്കളാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും. പ്രായമായ മാതാവിനു തന്നെ സന്ദര്‍ശിക്കാനുള്ള സൗകര്യം മുന്‍നിര്‍ത്തി ജയില്‍ മാറ്റണമെന്ന മനോജിന്റെ ആവശ്യം അംഗീകരിച്ചു ജയില്‍ വകുപ്പു മേധാവി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

പൊലീസ് എസ്‌കോര്‍ട്ടോടെ തിങ്കളാഴ്ച രാവിലെ മനോജിനെ കണ്ണൂരിലേക്കു കൊണ്ടുപോകും. ടിപി വധക്കേസിലെ ഒട്ടുമിക്ക പ്രതികളെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നതെങ്കിലും പല സമയത്തായി ഇവരിലേറെപ്പേരെയും കണ്ണൂരിലേക്കു മാറ്റിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com