'ഒരു വിഭാഗത്തിന് മാത്രം സംഘപരിവാറിനെ ചെറുക്കാനാവില്ല'; ലീഗ് നേതാക്കള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2023 06:11 PM  |  

Last Updated: 01st January 2023 06:11 PM  |   A+A-   |  

pinarayi

മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍


 

കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ ഉന്നയിച്ച വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വിഭാഗത്തിന് മാത്രമായി സംഘപരിവാറിനെ എതിര്‍ക്കാനാവില്ല. തീവ്ര ചിന്താഗതി സമുദായങ്ങള്‍ക്ക് ആപത്താണെന്നും മുഖ്യമന്ത്രി മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവെ പറഞ്ഞു. 

മുജാഹിദ്ദീന്‍ വേദിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ചത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസിനെ ചെറുക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടിയെ വദേയിലിരുത്തി ആയിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. 

സംഘപരിവാറിനെ ചെറുക്കുന്നതില്‍ സിപിഎം പിന്നോട്ടുപോയി എന്നായിരുന്നു കെഎന്‍എം വേദിയില്‍ പി കെ ബഷീറും പി കെ ഫിറോസും വിമര്‍ശനം ഉന്നയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ സിപിഎം മതത്തിന് എതിരല്ല; വിശ്വാസവിരുദ്ധമായ ഒന്നും പാര്‍ട്ടി ചെയ്യില്ല: എം വി ഗോവിന്ദന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ