തൃശൂരില്‍ പന്തല്‍ കമാനം തകര്‍ന്ന് ഓട്ടോറിക്ഷയ്ക്കു മുകളില്‍ വീണു, രണ്ടു പേര്‍ക്കു പരിക്ക്
By സമകാലിക മലയാളം ഡെസ്ക് | Published: 02nd January 2023 02:06 PM |
Last Updated: 02nd January 2023 02:06 PM | A+A A- |

കമാനം തകര്‍ന്ന് ഓട്ടോയ്ക്കു മുകളില്‍ വീണ നിലയില്‍
തൃശൂര്‍: നഗരത്തില്‍ പന്തല്‍ കമാനം തകര്‍ന്ന് ഓട്ടോറിക്ഷയ്ക്കു മേല്‍ വീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഓട്ടോ െ്രെഡവര്‍ അവിണിശേരി സ്വദേശി ജോണി, കാവീട് സ്വദേശിനി മേഴ്‌സി എന്നിവരെ പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ തൃശൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ ഭാഗമായി നിര്‍മിച്ചിരുന്ന ഇരുമ്പ്കാലുകള്‍ കൊണ്ടുള്ള പന്തല്‍ കമാനങ്ങളാണ് തകര്‍ന്നു വീണത്. ദീപാലംകാരങ്ങള്‍ സ്ഥാപിക്കുന്നതിനായി നിര്‍മിച്ചതായിരുന്നു പന്തലുകള്‍. കുഴിയെടുക്കാതെ പരസ്പരം ബന്ധിപ്പിച്ചുള്ള ഉറപ്പില്‍ നിറുത്തിയിരുന്ന കാലുകള്‍ ശക്തമായ കാറ്റില്‍ തകര്‍ന്നു വീഴുകയായിരുന്നു.
ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നഗരമാകെ ദീപാലാംകൃതമാക്കിയിരിക്കുകയാണ്. നിലം കുഴിക്കാതെയുള്ള നിര്‍മാണങ്ങളാണ് നടത്തിയിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ