തീരുമാനം മാറ്റി വനം വകുപ്പ്; ധോണിയിലെ 'ഭീകരന്‍' കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2023 10:10 PM  |  

Last Updated: 02nd January 2023 10:11 PM  |   A+A-   |  

PT7

നാട്ടിലിറങ്ങിയ പി ടി 7നെന്ന ഒറ്റയാന്‍ /ടെലിവിഷന്‍ ചിത്രം

 

പാലക്കാട്:  ജനവാസമേഖലയില്‍ ആശങ്കയുയര്‍ത്തുന്ന പി ടി 7നെന്ന ഒറ്റയാനെ മയക്കുവെടിവച്ചു പിടികൂടാന്‍ തീരുമാനം. നേരത്തെ ആനയെ കാട്ടിലേക്ക് തുരത്തിയാല്‍ മതിയെന്നായിരുന്നു തീരുമാനം. പിടികൂടിയ ശേഷം 
ധോണിയില്‍ കൂടൊരുക്കി സംരക്ഷിക്കും. കുങ്കിയാനകള്‍ അടക്കം ദൗത്യസംഘം മറ്റന്നാളെത്തും.

ജീവനെടുത്തും കൃഷി നശിപ്പിച്ചും സര്‍വത്ര നാശവും ഭീതിയും വിതയ്ക്കുന്ന പാലക്കാട് ടസ്‌കര്‍ ഏഴാമന്‍ (പി ടി 7) എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള നടപടികള്‍ വനംവകുപ്പ് മരവിപ്പിച്ചിരുന്നു. ധോണി മേഖലയെ വിറപ്പിക്കുന്ന കാട്ടാന പിടി 7നെ മയക്കുവെടിവച്ചു പിടികൂടാനുള്ള നടപടികളാണു വനംവകുപ്പ് തടഞ്ഞത്.
കാട്ടാന സ്വയം കാടുകയറുമെന്ന വിചിത്ര നിഗമനത്തിലായിരുന്നു വനം വകുപ്പ് അധികൃതര്‍. 

കാട്ടിലേക്കു തുരത്തുന്ന നടപടി പരാജയപ്പെട്ടാല്‍ മാത്രം മയക്കുവെടിവച്ചു പിടികൂടിയാല്‍ മതിയെന്നായിരുന്നു വനംവകുപ്പിന്റെ തീരുമാനം. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് മയക്കുവെടിവച്ച് പിടികൂടാന്‍ തീരുമാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ യുവതി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ