'മുഖ്യമന്ത്രിയുടെ ആവശ്യം കണക്കിലെടുത്തു മാത്രം സത്യപ്രതിജ്ഞ വേണ്ട'- ​ഗവർണർക്ക് നിയമോപദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2023 09:57 PM  |  

Last Updated: 02nd January 2023 09:57 PM  |   A+A-   |  

governor arif mohammed khan against dowry system

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശം സംബന്ധിച്ച് വിശദാംശങ്ങൾ തേടണമെന്ന് ​ഗവർണർക്ക് നിയമോപദേശം. കോടതി കുറ്റവിമുക്തനാക്കി എന്ന് ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ നടത്തരുത്. മുഖ്യമന്ത്രിയുടെ ആവശ്യം കണക്കിലെടുത്തു മാത്രം സത്യപ്രതിജ്ഞയ്ക്ക് മുതിരരുത്.  

​ഗവർണർ ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കുമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം. ​ഗവർണറുടെ ലീ​ഗൽ അഡ്വൈസർ ​ഗോപകുമാരൻ നായരുടേതാണ് നിയമോപദേശം. വിഷയത്തിൽ അന്തിമ തീരുമാനം ​ഗവർണർ നാളെ എടുക്കും.

വിഷയത്തിൽ വിശദമായി പരിശോധന നടത്തുമെന്നു നേരത്തെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ അന്തസിനെ അപമാനിച്ചു എന്നതാണ് സജി ചെറിയാനെതിരായ കേസ്. കേസിന്റെ പുരോ​ഗതിയിൽ എന്തു മാറ്റമുണ്ടായെന്നു പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

പുനഃപ്രവേശം സംബന്ധിച്ച് മുഖ്യമന്ത്രിയിൽ നിന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്. വിഷയത്തിൽ നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണെന്നും ​ഗവർണർ പറഞ്ഞു. 

മുഖ്യമന്ത്രിക്ക് പോലും അം​ഗീകരിക്കാൻ കഴിയാത്തതു കൊണ്ടല്ലേ അദ്ദേഹത്തിന് രാജി വയ്ക്കേണ്ടി വന്നത്. വിഷയത്തിൽ കഴമ്പുണ്ടെന്ന് കണ്ടല്ലേ മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. ഈ സാഹചര്യം മാറിയോ എന്നു പരിശോധിക്കും. നിയമോപദേശകന്റെ അഭിപ്രായവും പരി​ഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

വിഷയത്തിൽ രാജ്ഭവന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ കഴിഞ്ഞ ദിവസം നിയമോപദേശം നല്‍കി. മന്ത്രിയായുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞ തടയാനാകില്ലെന്നാണ് ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയത്. മന്ത്രിസഭയിലേക്ക് മുഖ്യമന്ത്രി പേര് നിര്‍ദേശിച്ചാല്‍ ഗവര്‍ണര്‍ക്ക് തള്ളാനാകില്ല. സത്യപ്രതിജ്ഞ ഒരുക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ യുവതി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ