സന്നിധാനത്ത് വെടിമരുന്നിന് തീപിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
By സമകാലിക മലയാളം ഡെസ്ക് | Published: 02nd January 2023 05:34 PM |
Last Updated: 02nd January 2023 06:57 PM | A+A A- |

ഫയല്‍ ചിത്രം
ശബരിമല: ശബരിമല സന്നിധാനത്ത് കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി മൂന്നു പേര്‍ക്കു പരിക്ക്. ചെങ്ങന്നൂര്‍ സ്വദേശികളായ എആര്‍ ജയകുമാര്‍, അമല്‍, രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജയകുമാറിന്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയകുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മാളികപ്പുറത്തിനു സമീപം വെടിമരുന്നു നിറയ്ക്കുന്നിതിനിടെയാണ് അപകടം. തീര്‍ഥാടകര്‍ ഉള്ള ഭാഗത്തല്ല അപകടമുണ്ടായത്. പരുക്കേറ്റ രണ്ടുപേരെ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം അന്വേഷിക്കുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേട്ട് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ