മാളികപ്പുറത്തേത് തീപിടിത്തം; കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്; രണ്ട് ​ദിവസത്തിനകം വിശദ പരിശോധന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2023 08:36 PM  |  

Last Updated: 03rd January 2023 08:36 PM  |   A+A-   |  

malikappuram

ടെലിവിഷൻ ദൃശ്യം

 

പത്തനംതിട്ട: ശബരിമല മാളികപ്പുറത്തുണ്ടായത് പൊട്ടിത്തെറിയില്ലെന്ന് പ്രാഥമിക റിപ്പോർട്ട്. തീപിടിത്തമാണ് അവിടെയുണ്ടായതെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

രക്ഷാപ്രവര്‍ത്തനം അടക്കം സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചു. രണ്ട് ദിവസത്തിനകം വീണ്ടും വിശദമായ പരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യം വ്യക്തമാക്കി കലക്ടർ റിപ്പോർട്ട് സമർപ്പിച്ചു.

ഇന്നലെയാണ് മാളികപ്പുറത്ത് തീപിടിത്തമുണ്ടായത്. സംഭവത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണ്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ ജയകുമാറിന്‍റെ നില അതീവ ഗുരുതരമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മതങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുന്നു; ജോൺ ബ്രിട്ടാസ് എംപിക്കെതിരെ രാജ്യസഭാ ചെയർമാന് പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ