ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി വാന്‍ വീടിന്റെ മുകളിലേക്ക്; 16 പേര്‍ക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2023 10:33 AM  |  

Last Updated: 03rd January 2023 10:33 AM  |   A+A-   |  

accident

അപകടത്തില്‍പ്പെട്ട മിനി വാന്‍, സ്‌ക്രീന്‍ഷോട്ട്‌

 

തൊടുപുഴ: ഇടുക്കി കട്ടപ്പനക്ക് സമീപം അയ്യപ്പ ഭക്തരുടെ വാഹനം വീടിനു മുന്‍പിലെ കാര്‍ പോര്‍ച്ചിന് മുകളില്‍ വീണു. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി വാനാണ് അപകടത്തില്‍പ്പെട്ടത്. 16 പേര്‍ക്ക് പരിക്കേറ്റു.

പാറക്കടവ് ബൈപ്പാസ് റോഡിലാണ് അപകടം. കുത്തനെയുള്ള ഇറക്കത്തില്‍ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് വീടിന് മുന്‍പിലെ കാര്‍ പോര്‍ച്ചില്‍ വീഴുകയായിരുന്നു.

അതിനിടെ, കോട്ടയം പൊന്‍കുന്നം രണ്ടാം മൈലില്‍ ലോറി നിയന്ത്രണം വിട്ട് വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ചു കയറി. വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. അഗ്‌നിശമന സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡ്രൈവറെ പിന്നീട് പരിക്കുകളോടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'അല്‍ഫാം കഴിച്ച് ഉറങ്ങാന്‍ കിടന്നു, രാത്രി ഛര്‍ദിയും വയറിളക്കവും'; വൃക്കയെയും കരളിനെയും ബാധിച്ച് അണുബാധ, രശ്മിയുടെ മരണത്തില്‍ കടുത്ത നടപടി വേണമെന്ന് കുടുംബം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ