പുതുവത്സര ആഘോഷത്തിനിടെ മൂന്നര വയസ്സുകാരന് നേരെ ക്രൂരത; അമ്മയുടെ ആൺസുഹൃത്ത് മുഖത്ത് കമ്പുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2023 08:39 AM  |  

Last Updated: 03rd January 2023 08:42 AM  |   A+A-   |  

boy

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മദ്യലഹരിയിലെത്തിയ അമ്മയുടെ ആൺസുഹൃത്ത് മൂന്നര വയസ്സുകാരന്റെ മുഖത്ത് കമ്പുകൊണ്ട് അടിച്ച് മുറിവേൽപ്പിച്ചതായി പരാതി. കുട്ടിയുടെ മുഖത്ത് കണ്ണിനു താഴെയും ചുണ്ടിനും അടിയേറ്റ് മുറിഞ്ഞു. വേദനകൊണ്ട് കരഞ്ഞ കുട്ടിയെ ഇയാൾ വീണ്ടും തല്ലിയതായി പരാതിയിൽ പറയുന്നു. കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടന്ന് അടിമലത്തുറ, അമ്പലത്തിൻമൂല സ്വദേശി റോയിയെ(35) വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പുതുവത്സരദിനത്തോടനുബന്ധിച്ച് ആൺസുഹൃത്തിന്റെ വീട്ടിലായിരുന്നു കുട്ടിയും അമ്മയും. കുട്ടി ഉറങ്ങുന്നതിനിടെ അമ്മ സമീപത്ത് നടക്കുകയായിരുന്ന പുതുവത്സരാഘോഷം കാണാൻ പോയിരുന്നു. 

കുട്ടിയുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് അമ്മയെ വിവരമറിയിച്ചത്. തുടർന്ന് ആൺസുഹൃത്തും അമ്മയുമായി വഴക്കുണ്ടായെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ മുടി മുറിച്ചു; സംഭവം ഓഡിറ്റോറിയത്തിലെ തിരക്കിനിടെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ