പോക്കറ്റടിച്ച പഴ്‌സില്‍ നിന്ന് പണം മാത്രമെടുത്തു; രേഖകള്‍ തപാലില്‍ അയച്ച് അജ്ഞാതന്‍

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് നഷ്ടപ്പെട്ട പഴ്‌സില്‍ നിന്നു പണം മാത്രമെടുത്ത് രേഖകള്‍ ഉടമയ്ക്കു തപാലില്‍ അയച്ചുകൊടുത്ത് അജ്ഞാതന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് നഷ്ടപ്പെട്ട പഴ്‌സില്‍ നിന്നു പണം മാത്രമെടുത്ത് രേഖകള്‍ ഉടമയ്ക്കു തപാലില്‍ അയച്ചുകൊടുത്ത് അജ്ഞാതന്‍. താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി പുളിക്കല്‍ സാബിത്തിനാണ് രേഖകള്‍ തിരിച്ചുകിട്ടിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. രാത്രി 8.30ന് ചെന്നൈയിലേക്ക് പോകാനായി ട്രെയിനില്‍ കയറുന്നതിനിടെയാണ് പോക്കറ്റില്‍ നിന്ന് പഴ്‌സ് നഷ്ടമായത്.14000 രൂപയും രേഖകളും പഴ്‌സിലുണ്ടായിരുന്നു. 

പഴ്‌സില്‍ ഉണ്ടായിരുന്ന രേഖകള്‍ ഇന്നലെയാണു തപാലില്‍ വീട്ടിലെത്തിയത്. ഡ്രൈവിങ് ലൈസന്‍സ്, എടിഎം കാര്‍ഡ്,തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയാണു തിരിച്ചു കിട്ടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com