'ഫണ്ട് കട്ടുമുടിക്കുന്നു'; കെപിസിസി ട്രഷററുടെ മരണം മാനസിക പീഡനം മൂലം; ഡിജിപിക്ക് പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2023 08:08 PM  |  

Last Updated: 04th January 2023 08:09 PM  |   A+A-   |  

prathapa_chandran

പ്രതാപചന്ദ്രന്‍/ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: കെപിസിസി ട്രഷര്‍ പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി കുടുംബം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അപവാദ പ്രചാരണമാണെന്നാണ് മക്കളുടെ ആരോപണം. ഇത് സംബന്ധിച്ച് മക്കള്‍ ഡിജിപിക്ക്് പരാതി നല്‍കി

കോഴിക്കോട് സ്വദേശികളായ പ്രമോദ്, രമേശന്‍ എന്നിവരുടെ പേര് പരാതിയിലുണ്ട്. ഡിജിപിക്കു പുറമെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കുടുംബം പരാതി നല്‍കി. കഴിഞ്ഞ ഡിസംബര്‍ 20നാണ് എഴുപത്തിമൂന്നുകാരനായ പ്രതാപചന്ദ്രന്‍ അന്തരിച്ചത്. 

കെപിസിസിയുടെ ഫണ്ടുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുണ്ടായ പ്രചാരണം പ്രതാപചന്ദ്രന് അപകീര്‍ത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നാണു മക്കളുടെ പരാതിയില്‍ പറയുന്നത്. അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കാന്‍ പ്രതാപചന്ദ്രന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയായിരുന്നു മരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സജി ചെറിയാന്‍ വീണ്ടും മന്ത്രി; ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ