അരവണയിലെ ഏലയ്ക്കയിൽ കീടനാശിനിയുടെ അംശം; റിപ്പോർട്ട് ഹൈക്കോടതിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2023 08:39 PM  |  

Last Updated: 04th January 2023 08:39 PM  |   A+A-   |  

aravana

പ്രതീകാത്മക ചിത്രം

 

ശബരിമല; ശബരിമലയിൽ വിതരണം ചെയ്യുന്ന അരവണയിലെ ഏലയ്ക്കയ്ക്ക് നിലവാരമില്ലെന്ന് റിപ്പോർട്ട്. കീടനാശിനിയുടെ അംശം അടങ്ങിയ സുരക്ഷിതമല്ലാത്ത ഏലയ്ക്കയാണുപയോഗിക്കുന്നതെന്നാണ് കണ്ടെത്തൽ. ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ കണ്ടെത്തൽ. 

തിരുവനന്തപുരം ലാബിന്റെ പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട് വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്പൈസസ് കമ്പനി നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി. ടെൻഡർ നടപടികൾ പാലിക്കാതെ കരാർ നൽകിയതും ഹൈക്കോടതി പരിഗണിക്കും. 

പമ്പയിലെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിൽ പരിശോധിച്ചു ഗുണനിലവാരം ഉള്ള ഏലയ്ക്ക മാത്രമാണ് ഇപ്പോൾ സന്നിധാനത്തേക്ക് അയയ്ക്കുന്നത്. അല്ലാത്തവ തിരിച്ചയയ്ക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പരിശോധന 547; ഇന്ന് 48 ഹോട്ടലുകള്‍ അടപ്പിച്ചു; 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ