തൃക്കാക്കര പീഡന കേസ്; സിഐ സുനുവിനെതിരേ തെളിവില്ല; പൊലീസ് റിപ്പോർട്ട്

രണ്ട് മാസം മുമ്പ് തൃക്കാക്കര എസിപിയാണ് ഈ റിപ്പോര്‍ട്ട് കൊച്ചി ഡിസിപിക്ക് നല്‍കിയത്. ഇതിന്റെ പകര്‍പ്പാണ് ഇപ്പോള്‍ ഡിജിപിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്
ഇന്‍സ്‌പെക്ടര്‍ സുനു/ ടിവി ദൃശ്യം
ഇന്‍സ്‌പെക്ടര്‍ സുനു/ ടിവി ദൃശ്യം

കൊച്ചി: തൃക്കാക്കര പീഡനക്കേസില്‍ സിഐ സുനുവിനെതിരേ തെളിവില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. തെളിവില്ലാത്തതിനെ തുടർന്നാണ് സുനുവിനെ അറസ്റ്റ് ചെയ്യാത്തതെന്നും പരാതിക്കാരിയുടെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

രണ്ട് മാസം മുമ്പ് തൃക്കാക്കര എസിപിയാണ് ഈ റിപ്പോര്‍ട്ട് കൊച്ചി ഡിസിപിക്ക് നല്‍കിയത്. ഇതിന്റെ പകര്‍പ്പാണ് ഇപ്പോള്‍ ഡിജിപിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

ഭര്‍ത്താവിന്റെ സമ്മര്‍ദ്ദമാണ് യുവതി പരാതി നല്‍‌‌‌‌‌‌‌‌‌കിയതിന് പിന്നിൽ. സുനുവിനെതിരെ തെളിവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

അതേസമയം കേസിൽ കഴിഞ്ഞ ദിവസം ഡിജിപിയുടെ ഹിയറിങ്ങിന് സുനു ഹാജരായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ 11മണിക്ക് ഡിജിപിയുടെ ചേംബറില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് സുനുവിനോട് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നത്. ചികിത്സയിലാണെന്നും 15 ദിവസം കൂടി സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സുനു ഇ-മെയില്‍ അയക്കുകയായിരുന്നു.

കഴിഞ്ഞ നവംബറിലാണ് തൃക്കാക്കരയില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ സുനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തട്ടിപ്പുകേസില്‍ ജയിലിലായ ഭര്‍ത്താവിനെ കേസില്‍നിന്ന് രക്ഷിക്കാമെന്ന് പറഞ്ഞ് സിഐ അടുപ്പം സ്ഥാപിച്ചെന്നും പിന്നീട് ഭര്‍ത്താവിന്റെ സുഹൃത്ത് അടക്കമുള്ളവരുടെ സഹായത്തോടെ പീഡിപ്പിച്ചെന്നുമാണ് വീട്ടമ്മയായ യുവതിയുടെ പരാതി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com