പഴയ കതിന നന്നാക്കുന്നതിനിടെ അപകടം; ​65കാരന് ഗുരുതരമായി പൊള്ളലേറ്റു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2023 10:24 PM  |  

Last Updated: 05th January 2023 10:24 PM  |   A+A-   |  

fire

പ്രതീകാത്മക ചിത്രം

 

കൊച്ചി: പഴയ കതിന നന്നാക്കുന്നതിനിടെ തീ പടർന്ന് 65കാരന് പൊള്ളലേറ്റു. ആലപ്പുഴ തുറവൂർ സ്വദേശി വിജയനാണ് ഗുരുതര പൊള്ളേലേറ്റത്. എറണാകുളം അയ്യപ്പൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനു മുന്നോടിയായി കതിന നന്നാക്കുന്നതിനിടെയാണ് അപകടം. ഇയാളെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

വെടിമരുന്നു നിറയ്ക്കുന്നതിനിടെ അത് കത്തിച്ചു നോക്കുമ്പോൾ തീ പടർന്നതാകാം അപകടകാരണമെന്നാണ് നി​ഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അനീമിയ ചികിത്സാ പ്രോട്ടോകോള്‍ തയ്യാറാക്കും; വീണാ ജോര്‍ജ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ