ജന്മദിനത്തില്‍ കോളജിലേക്ക് വരുന്നതിനിടെ സ്‌കൂട്ടര്‍ ബൈക്കില്‍ കുരുങ്ങി; മറിഞ്ഞു വീണത് ബസിന് അടിയിലേക്ക്; വിദ്യാര്‍ത്ഥി മരിച്ചു

അക്വിനാസ് കോളജിലെ എംഎസ് സി ബയോ ടെക്‌നോളജി വിദ്യാര്‍ത്ഥിയാണ് എബിന്‍
എബിന്‍ ജോയ്
എബിന്‍ ജോയ്

കൊച്ചി: വാഹനാപകടത്തില്‍ കോളജ് വിദ്യാര്‍ത്ഥി മരിച്ചു.  ഇടക്കൊച്ചി അക്വിനാസ് കോളജിലെ വിദ്യാര്‍ത്ഥിയും തേവര സ്വദേശിയുമായ എബിന്‍ ജോയ് (22) ആണ് മരിച്ചത്.  ഇടക്കൊച്ചിയില്‍ അക്വിനാസ് കോളജിന് സമീപത്തു വച്ചാണ് അപകടമുണ്ടായത്. 

അക്വിനാസ് കോളജിലെ എംഎസ് സി ബയോ ടെക്‌നോളജി വിദ്യാര്‍ത്ഥിയാണ് എബിന്‍. കോളജിലേക്ക് വരുന്നതിനിടെ എബിന്‍ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിന്റെ ഹാന്‍ഡില്‍ മറ്റൊരു ബൈക്കിന്റെ ഹാന്‍ഡിലില്‍ കുരുങ്ങിയാണ് അപകടമുണ്ടായത്. 

നിയന്ത്രണം വിട്ട് എബിന്‍ സ്വകാര്യ ബസിന് അടിയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എബിന്റെ ജന്മദിനത്തില്‍ തന്നെയാണ് ദാരുണ ദുരന്തം സംഭവിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com