ഭാരത് ജോഡോ യാത്രാ സന്ദേശമുയര്‍ത്തി രാഹുല്‍ ഗാന്ധി എംപിയുടെ കലണ്ടര്‍

എ പി അനില്‍കുമാര്‍. എംഎല്‍എ, ഡിസിസി പ്രസിഡന്റ് വിഎസ് ജോയിക്ക് നല്‍കി കൊണ്ട് കലണ്ടറിന്റെ പ്രകാശനം നിര്‍വഹിച്ചു.
എപി അനില്‍കുമാര്‍ കലണ്ടറിന്റെ പ്രകാശനം നിര്‍വഹിക്കുന്നു
എപി അനില്‍കുമാര്‍ കലണ്ടറിന്റെ പ്രകാശനം നിര്‍വഹിക്കുന്നു

മലപ്പുറം: ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ഭാരത്  ജോഡോ യാത്രാ സന്ദേശം ഉയര്‍ത്തുന്ന, രാഹുല്‍ ഗാന്ധി എം പിയുടെ ഈ വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു.  മലപ്പുറം വണ്ടൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ എ പി അനില്‍കുമാര്‍. എംഎല്‍എ, ഡിസിസി പ്രസിഡന്റ് വിഎസ് ജോയിക്ക് നല്‍കി കൊണ്ട് കലണ്ടറിന്റെ പ്രകാശനം നിര്‍വഹിച്ചു.

രാജ്യത്തെ ഒന്നിപ്പിക്കുക, വിലക്കയറ്റം, തൊഴിലില്ലായ്മ, വര്‍ദ്ധിച്ചുവരുന്ന സാമൂഹിക പ്രശ്‌നങ്ങള്‍  ജനാധിപത്യത്തെ തകര്‍ക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ ആരംഭിച്ച  ഭാരത് ജോഡോ  യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് 2023 ലെ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രധാന വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിയിട്ടുള്ള കലണ്ടറും  വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ തനത് വിളകളെ  പരിചയപ്പെടുത്തി നമ്മുടെ നാട് നമ്മുടെ വിള എന്ന കലണ്ടറും ദേശീയശ്രദ്ധ ആകര്‍ഷിച്ചവയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com