പത്തനംതിട്ടയിൽ നിന്ന് കാണാതായ 2 പെൺകുട്ടികളെ കണ്ടെത്തി, മറ്റു രണ്ടു പേർക്കായി തെരച്ചിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2023 07:52 AM  |  

Last Updated: 05th January 2023 08:12 AM  |   A+A-   |  

girls missing

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട; പത്തനംതിട്ടയിലെ വിവിധ സ്കൂളുകളിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളിൽ രണ്ടു പേരെ കണ്ടെത്തി. രാത്രി വൈകി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്നാണ് കണ്ടെത്തിയത്. തിരുവല്ലയ്ക്കടുത്ത് ഓതറയിലുള്ള സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായിരുന്നു ഇവർ. ഇവർ രാവിലെ സ്കൂളിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. 

നഗരത്തിലെ സ്കൂളിലെ വിദ്യാർഥിനികളായ 2 പെൺകുട്ടികളെയും കാണാനില്ല. ബുധൻ വൈകുന്നേരം മുതലാണ് കാണാതായത്. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ഇന്ന് നട തുറക്കും; വെര്‍ച്വല്‍ ക്യൂ വഴിയും ദര്‍ശനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ