കോഴിക്കോട് ജില്ലയിൽ നാളെ സ്‌കൂളുകൾക്ക് അവധി
By സമകാലിക മലയാളം ഡെസ്ക് | Published: 05th January 2023 09:33 PM |
Last Updated: 05th January 2023 09:33 PM | A+A A- |

കോഴിക്കോട്ട് നടക്കുന്ന സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടി അവതരിപ്പിച്ച വിദ്യാർഥികൾ/ ചിത്രം: ഇ ഗോകുൽ
കോഴിക്കോട്: കലോത്സവം പ്രമാണിച്ച് കോഴിക്കോട് ജില്ലയിൽ നാളെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരമാണ് തീരുമാനം. ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിദ്യാലയങ്ങൾക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ്കുമാർ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ