കൊടൈക്കനാലിലെ ഉൾക്കാട്ടിൽ അകപ്പെട്ടു, യുവാക്കളെ മരംവെട്ടുകാര്‍ കണ്ടെത്തി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2023 12:59 PM  |  

Last Updated: 05th January 2023 12:59 PM  |   A+A-   |  

kodaikanal

കാണാതായ അൽത്താഫും ഹാഫിസ് ബഷീറും/ ചിത്രം; ടെലിവിഷൻ ദൃശ്യം

 

കോട്ടയം; കൊടൈക്കനാലിലെ കാട്ടിനുള്ളില്‍ കാണാതായ മലയാളികളെ കണ്ടെത്തി. മരംവെട്ടുകാരാണ് ഉപൾക്കാട്ടിനുള്ളിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തിയത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് കൊടൈക്കനാലിലെ പൂണ്ടി ഉൾക്കാട്ടിൽ യുവാക്കളെ കാണാതാകുന്നത്. 

കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലുണ്ടായ യുവാക്കളെ കാണാതാവുകയായിരുന്നു.സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർ കൊടൈക്കനാലിലേക്ക് യാത്ര പോയത്. തുടർന്ന് ഇവരെ കാണാതായെന്ന് വീട്ടുകാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

നടൻ ​ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും പീഡന പരാതി, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി; കേസെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ