വടിവാളും വളര്‍ത്തുനായയുമായി എത്തി, യുവതിയുടെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്
By സമകാലിക മലയാളം ഡെസ്ക് | Published: 05th January 2023 02:19 PM |
Last Updated: 05th January 2023 02:19 PM | A+A A- |

വടിവാളുമായി യുവാവിന്റെ അക്രമം/ ടിവി ദൃശ്യം
കൊല്ലം: കൊല്ലം ചിതറയില്‍ വടിവാളും വളര്‍ത്തുനായയുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. ചിതറ സ്വദേശി സജീവ് ആണ് അക്രമം നടത്തിയത്. പ്രദേശവാസിയായ സുപ്രഭയുടെ വീട്ടില്‍ എത്തിയായിരുന്നു അക്രമം.
തങ്ങളുടെ അച്ഛന്റെ പേരിലുള്ള സ്ഥലം ആണ് ഇതെന്നും, വീട് ഒഴിഞ്ഞു പോകണമെന്നും സജീവ്, സുപ്രഭയോട് ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസ് സജീവിനെ അനുനയിപ്പിച്ച് മടക്കി വിടുകയായിരുന്നു. സ്‌റ്റേഷനിലേക്ക് വരാനാണ് ഇയാളോട് പൊലീസ് നിര്‍ദേശിച്ചത്.
എന്നാല്‍ ഇതു കൂട്ടാക്കാതെ സജീവ് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ഗേറ്റ് പൂട്ടിയശേഷം സജീവ് നായ്ക്കളെ തുറന്നു വിടുകയായിരുന്നു. ഇതോടെ വീട്ടിനുള്ളില്‍ പൊലീസിന് കയറാന്‍ കഴിഞ്ഞില്ല. പൊലീസിന് സജീവിനെ പിടികൂടാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
'സുനിതയെ കുത്തി കൊലപ്പെടുത്തി'; ഭര്‍ത്താവിന്റെ കുറ്റസമ്മത മൊഴി, അറസ്റ്റ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ