വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2023 10:35 AM  |  

Last Updated: 05th January 2023 10:55 AM  |   A+A-   |  

joy

വി ജോയ് / ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം:  വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. ജോയിയെ ജില്ലാ സെക്രട്ടറിയാക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുത്തത്. വര്‍ക്കല എംഎല്‍എയാണ് വി ജോയ്. ജില്ലാ സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടര്‍ന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുത്ത, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സിപിഎം സംസ്ഥാന സമിതി അംഗങ്ങളുടെ പ്രത്യേക യോഗത്തിലാണ് ജോയിയുടെ പേര് നിര്‍ദേശിച്ചത്. തുടര്‍ന്ന് നേതൃത്വത്തിന്റെ നിര്‍ദേശം സംസ്ഥാന സമിതി അംഗങ്ങള്‍ അംഗീകരിച്ചു. ഇന്നു ചേരുന്ന ജില്ലാ നേതൃയോഗങ്ങളില്‍ പുതിയ ജില്ലാ സെക്രട്ടറിയെ ഔദ്യോഗികമായി തെരഞ്ഞെടുക്കും. 

വര്‍ക്കലയില്‍ നിന്നും രണ്ടാം വട്ടം നിയമസഭയിലേക്ക് ജയിച്ച എംഎല്‍എയാണ് വി ജോയ്. സംസ്ഥാന സമിതി അംഗമാണ്. സംസ്ഥാന സമ്മേളനത്തില്‍ ആനാവൂരിനെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തെരഞ്ഞെടുത്തെങ്കിലും, ജില്ലയിലെ പാര്‍ട്ടിയിലെ വിഭാഗീയതയെത്തുടര്‍ന്ന് ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് നീണ്ടു പോകുകയായിരുന്നു. വി ജോയിക്ക് പുറമെ, മുന്‍ മേയര്‍ സി ജയന്‍ ബാബു, കെ എസ് സുനില്‍കുമാര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്വയം മുറിവേല്‍പ്പിച്ചെന്ന വാദത്തിന് തെളിവില്ല, കഴുത്ത് ഞെരിച്ചതെങ്ങനെ?; നയനസൂര്യയുടെ മരണത്തില്‍ വിശദ അന്വേഷണത്തിന് തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ