'സിംപിള്‍ ലോജിക്...ഇന്ത്യയ്‌ക്കൊരു കുത്തും തീവ്രവാദികളുടെ വോട്ടും...'; ജനാധിപത്യ മഹിളാ അസോസിയേഷന്‍ പോസ്റ്ററിനെതിരെ ബിജെപി

'സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരുടെ പിന്മുറക്കാര്‍ ഇങ്ങനെ അല്ലാതെ പെരുമാറും എന്ന് വിശ്വസിക്കാന്‍ പറ്റില്ല'
ജനാധിപത്യ മഹിളാ അസോസിയേഷന്റെ പോസ്റ്റര്‍
ജനാധിപത്യ മഹിളാ അസോസിയേഷന്റെ പോസ്റ്റര്‍

തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ സമ്മേളനത്തിന്റെ പോസ്റ്ററില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി. ബേനസീറിന് ഒമ്പതു സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റ് നല്‍കിയിട്ടുണ്ടെന്ന് പോസ്റ്ററില്‍ പറയുന്നു. ഈ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രതികരണം. 

'സിംപിള്‍ ലോജിക്...ഇന്ത്യയ്‌ക്കൊരു കുത്തും തീവ്രവാദികളുടെ വോട്ടും...' എന്നാണ് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയും പോസ്റ്ററിനെതിരെ രംഗത്തു വന്നിട്ടുണ്ട്. കിട്ടിയ എല്ലാ അവസരത്തിലും ഈ രാഷ്ട്രത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ച അയല്‍ നേതാവിനെ ആരാധിക്കുന്നവര്‍ ചാരന്മാരാണെന്ന്, ശത്രു തന്നെയാണെന്ന് നാം തിരിച്ചറിയണം. അയല്‍പക്കത്തെ ചേട്ടനെ അച്ഛനായി കരുതി ആരാധിക്കുന്നവര്‍ക്ക് ഇതൊരു പുത്തരി അല്ലെന്ന് അറിയാം. 

സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരുടെ പിന്മുറക്കാര്‍ ഇങ്ങനെ അല്ലാതെ പെരുമാറും എന്ന് വിശ്വസിക്കാന്‍ പറ്റില്ല. അതു കൊണ്ട് നാം കരുതിയിരിക്കുക. ഏത് നിമിഷവും ഇവര്‍ നമ്മെ ഒറ്റു കൊടുക്കാം. പാകിസ്ഥാനോ ചൈനയോ അല്ല നമ്മുടെ യഥാര്‍ത്ഥ ശത്രുക്കള്‍.  ഈ രാജ്യത്തിന്റെ ഉപ്പും ചോറും തിന്ന് നമുക്കിടയില്‍ ജീവിക്കുന്ന സഖാക്കന്മാര്‍ തന്നെയാണെന്ന് സന്ദീപ് വാചസ്പതി ഫെയ്സ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു. 

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം പാളയം ചന്തയ്ക്ക് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡാണിത്. പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ ഇവന്മാരുടെ ആരാണെന്ന് ചോദിക്കുന്നില്ല. അയൽപക്കത്തെ ചേട്ടനെ അച്ഛനായി കരുതി ആരാധിക്കുന്നവർക്ക് ഇതൊരു പുത്തരി അല്ലെന്നും അറിയാം. എങ്കിലും കിട്ടിയ എല്ലാ അവസരത്തിലും ഈ രാഷ്ട്രത്തെ ഇല്ലാതാക്കാൻ ശ്രമിച്ച അയൽ നേതാവിനെ ആരാധിക്കുന്നവർ ചാരന്മാരാണെന്ന് ,ശത്രു തന്നെയാണെന്ന് നാം തിരിച്ചറിയണം.
സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരുടെ പിന്മുറക്കാർ ഇങ്ങനെ അല്ലാതെ പെരുമാറും എന്ന് വിശ്വസിക്കാനും പറ്റില്ല. അതു കൊണ്ട് നാം കരുതിയിരിക്കുക. ഏത് നിമിഷവും ഇവർ നമ്മെ ഒറ്റു കൊടുക്കാം. പാകിസ്ഥാനോ ചൈനയോ അല്ല നമ്മുടെ യഥാർത്ഥ ശത്രുക്കൾ.  ഈ രാജ്യത്തിൻ്റെ ഉപ്പും ചോറും തിന്ന് നമുക്കിടയിൽ ജീവിക്കുന്ന സഖാക്കന്മാർ തന്നെയാണ്. നേതാക്കന്മാർ ചർദ്ദിക്കുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങാൻ തയ്യാറുള്ള ഊളകൾ ഉള്ളിടത്തോളം കാലം ഇത്തരം ബോർഡുകൾ ഉയർന്നു കൊണ്ടേയിരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com