പാണക്കാട് കുടുംബാംഗങ്ങളെ വിലക്കിയിട്ടില്ല; മുജാഹിദ് സമ്മേളനത്തിന്റെ പരാജയം മറയ്ക്കാനുള്ള ആരോപണം; സമസ്ത

ഫാസിസ്റ്റ് അജണ്ടകള്‍ക്ക് മുജാഹിദ് സമ്മേളനം ന്യായീകരണം നല്‍കി.
സമസ്ത നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിനിടെ
സമസ്ത നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിനിടെ

കോഴിക്കോട്: മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആരെയും വിലക്കിയിട്ടില്ലെന്ന് സമസ്ത. പാണക്കാട് കുടുംബാംഗങ്ങളെയും വിലക്കിയിട്ടില്ല. എന്നാല്‍ സമസ്ത ആദര്‍ശക്കാര്‍ ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കരുതെന്നാണ് നിലപാടെന്നും സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുജാഹിദ് സമ്മേളനത്തിന്റെ പരാജയം മറയ്ക്കാനുള്ള ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.


ഫാസിസ്റ്റ് ശക്തികളെ  മുജാഹിദ് സമ്മേളനം ഔദ്യോഗികമായി സ്വീകരിച്ചുവെന്നും  മുജാഹിദ് വിഭാഗം മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി മാറിയെന്ന് സമസ്ത കുറ്റപ്പെടുത്തി. ഫാസിസ്റ്റ് അജണ്ടകള്‍ക്ക് മുജാഹിദ് സമ്മേളനം ന്യായീകരണം നല്‍കി. ആശയ വ്യതിയാനമുള്ള മുജാഹിദ്, ജമാ അത്തെ ഇസ്ലാമി എന്നിവരുടെ പരിപാടികളില്‍ സമസ്ത ആശയങ്ങള്‍ ഉള്ളവര്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശിച്ചതെന്ന നേതാക്കള്‍ പറഞ്ഞു. 

വിരുദ്ധ ആശയക്കാരുടെ സമ്മേളനത്തില്‍  സമസ്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശമുണ്ട്. അതുകൊണ്ട് തന്നെ മുജാഹിദ് , ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ പരിപാടികളില്‍ സമസ്തക്കാര്‍ പങ്കെടുക്കാറില്ല. സമ്മേളനത്തിലേക്ക് പാണക്കാട് കുടുംബാംഗങ്ങളെ ക്ഷണിച്ചത് മുജാഹിദുകളുടെ പാപ്പരത്തത്തിന് തെളിവാണെന്നും ഉമര്‍ ഫൈസി മുക്കം കോഴിക്കോട് പറഞ്ഞു. സമസ്ത ആദര്‍ശ സമ്മേളം സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമുലുലൈലി, സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായി, തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com