സ്‌കൂള്‍ കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടം, കണ്ണൂര്‍ മുന്നില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2023 07:22 AM  |  

Last Updated: 06th January 2023 07:25 AM  |   A+A-   |  

arts festival

കലോത്സവത്തിലെ ജേതാക്കള്‍ക്ക് നല്‍കുന്ന സ്വര്‍ണ്ണക്കപ്പ്

 

കോഴിക്കോട് : 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച്
പോരാട്ടം. മൂന്ന് ദിവസം പിന്നിടുമ്പോള്‍ 683 പോയിന്റുമായി കണ്ണൂരാണ് മുന്നിട്ട് നില്‍ക്കുന്നത്.  679 പോയിന്റുമായി ആതിഥേയരായ കോഴിക്കോടും നിലവിലെ ജേതാക്കളായ പാലക്കാടും തൊട്ടുപിന്നിലുണ്ട്.

651 പോയിന്റുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്. 642 പോയിന്റുള്ള തിരുവനന്തപുരം നാലാം സ്ഥാനത്താണ്. സ്‌കൂള്‍ തലത്തില്‍ തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് എച്ച് എസ് എസ്സാണ് 122 പോയിന്റുമായി ഒന്നാമത് നില്‍ക്കുന്നത്. പാലക്കാട് ഗുരുകുലം സ്‌കൂള്‍ 111 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 98 പോയിന്റുള്ള കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ് ആണ് മൂന്നാം സ്ഥാനത്ത്.

ആകെയുള്ള 239 ല്‍ 174 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 69ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 78, ഹൈസ്‌കൂള്‍ അറബിക് - 19ല്‍ 14, ഹൈസ്‌കൂള്‍ സംസ്‌കൃതം - 19ല്‍ 13ഉം ഇനങ്ങളാണ്  പൂര്‍ത്തിയായത്. നാലാം ദിനമായ വെള്ളിയാഴ്ച 54 മത്സരങ്ങള്‍ വേദി കയറും. ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്തം, നാടകം, ഭരതനാട്യം, നാടോടി നൃത്തം, ചവിട്ടു നാടകം, പരിചമുട്ട് കളി, ഹയര്‍സെക്കന്ററി വിഭാഗം തിരുവാതിരക്കളി, തായമ്പക, കേരള നടനം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബീച്ചിൽ നിന്ന് തന്ത്രപൂർവം ക്വാർട്ടേഴ്സിൽ എത്തിച്ചു; യുവതിയുടെ മരണം കൊലപാതകം, ബലാത്സം​ഗ ശ്രമത്തിനിടെയെന്ന് പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ