'വട ഇന്നലത്തെയാണല്ലേ?; അതാ വരുന്നു ആ നാടോടിക്കാറ്റന്‍ ഡയലോഗ്' 

അല്ല സാര്‍. ഇന്നലെ ഞങ്ങള്‍ മുടക്കമായിരുന്നു സാര്‍
അഷ്ടമൂര്‍ത്തി/ഫെയ്‌സ്ബുക്ക്‌
അഷ്ടമൂര്‍ത്തി/ഫെയ്‌സ്ബുക്ക്‌

ടിക്കടിയുള്ള ഭക്ഷ്യവിഷ ബാധയുടെയും അതിനെത്തുടര്‍ന്നുള്ള പരിശോധനകളുടെയും വാര്‍ത്തകള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ രസകരമായ പഴയൊരു ഹോട്ടല്‍ അനുഭവം പങ്കുവയ്ക്കുകയാണ് എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തി. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ പ്രാതല്‍ കഴിക്കാന്‍ കയറിയ അനുഭവമാണ്, അഷ്ടമൂര്‍ത്തി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കൊച്ചു കുറിപ്പില്‍.

കുറിപ്പ്: 

ഭക്ഷ്യവിഷബാധയും ഹോട്ടല്‍ റെയ്ഡുകളും നടന്നുകൊണ്ടിരിക്കുമ്പോള്‍ പഴയ ഒരു കഥ ഓര്‍ത്തുപോവുകയാണ്.
തിരുവനന്തപുരമാണ്. രാവിലെ എട്ടുമണി കഴിഞ്ഞിട്ടുണ്ട്. പ്രാതല്‍ കഴിക്കാന്‍ ഹോട്ടലുകള്‍ തപ്പി നടക്കുകയാണ്. അധികവും തുറന്നിട്ടില്ല. തുറന്നു കണ്ട ഒന്നിലേയ്ക്കു കയറിച്ചെന്നു. മേശകള്‍ ഒഴിഞ്ഞുകിടക്കുന്നു. വിളമ്പുകാരേയും കാണാനില്ല.
കുറച്ചു കാത്തിരുന്നപ്പോള്‍ ഒരാള്‍ പ്രത്യക്ഷനായി. ചോദിച്ചപ്പോള്‍ ഉഴുന്നുവട മാത്രം ഉണ്ട്. ചായയും വടയും പറഞ്ഞു.
അധികം വൈകാതെ രണ്ടും വന്നു. ചായയ്ക്ക് ചൂടുണ്ട്. പക്ഷേ വട ആറിത്തണുത്ത് ഒരു മാതിരി. പഴയതാണെന്നു വ്യക്തം. ചൂടാക്കാന്‍ പോലും മിനക്കെട്ടിട്ടില്ല.
''ഇന്നലത്തെയാണല്ലേ?'' ഞാന്‍ വിളമ്പുകാരനോടു ചോദിച്ചു.
അപ്പോള്‍ അതാ വരുന്നു ഒരു നാടോടിക്കാറ്റന്‍ ഡയലോഗ്: ''അല്ല സാര്‍. ഇന്നലെ ഞങ്ങള്‍ മുടക്കമായിരുന്നു സാര്‍.''

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com