ഇടുക്കിയില്‍ ഷവര്‍മ കഴിച്ചവര്‍ക്കു ഛര്‍ദിയും വയറിളക്കവും; ഹോട്ടല്‍ പൂട്ടാന്‍ നോട്ടീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2023 02:20 PM  |  

Last Updated: 07th January 2023 02:20 PM  |   A+A-   |  

shawarma

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: ഇടുക്കിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കു ഭക്ഷ്യവിഷബാധ. നെടുങ്കണ്ടത്തെ ഹോട്ടലില്‍നിന്നു ഷവര്‍മ കഴിച്ചതിനു പിന്നാലെ വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെത്തുടര്‍ന്നു ചികിത്സ തേടുകയായിരുന്നു.

ഈ മാസം ഒന്നിനാണ് ഇവര്‍ക്കു ഭക്ഷ്യവിഷബാധയുണ്ടായത്. നെടുങ്കണ്ടത്തെ ഹോട്ടലില്‍നിന്നാണ് ഇവര്‍ ഷവര്‍മ കഴിച്ചത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയ ഹോട്ടല്‍ വൃത്തിഹീനമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു പൂട്ടാന്‍ നോട്ടീസ് നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഭക്ഷ്യവിഷബാധയേറ്റു മരണം;. അന്വേഷണത്തിന് ഉത്തരവ്; അടിയന്തര റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ