കടലില്‍ ചാടിയെന്ന് കരുതി പൊലീസുകാരനായി ഹെലികോപ്റ്ററില്‍ തിരച്ചില്‍; തിരുവനന്തപുരത്ത് മുങ്ങിയ ആളെ പാലക്കാട് കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2023 09:51 PM  |  

Last Updated: 07th January 2023 09:51 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ജീവനൊടുക്കാന്‍ കടലില്‍ ചാടിയെന്ന് കരുതിയ പൊലീസുകാരനെ പാലക്കാട് കണ്ടെത്തി. നെല്ലിമൂട് സ്വദേശി ഗിരീഷിനെയാണ് കണ്ടെത്തിയത്. വ്യാജ ആത്മഹത്യാശ്രമമാണെന്നറിയാതെ ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ചാണ് കടലില്‍ തിരച്ചില്‍ നടത്തിയത്.

വെള്ളിയാഴ്ചയായിരുന്നു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. വിജിലന്‍സ് പൂജപ്പുര യൂണിറ്റിലെ ഡ്രൈവറായ ഗിരീഷിന് കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഉച്ചയോടെ വീട്ടില്‍ നിന്ന് ഗിരീഷിന്റെ ഒരു കത്ത് കണ്ടെടുത്തു. താന്‍ പോകുന്നു എന്നായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മറ്റ് പൊലീസ് സ്റ്റേഷനുകളിലും സന്ദേശമെത്തി.

ആഴിമല ക്ഷേത്രത്തിനു സമീപം കടല്‍ത്തീരത്ത് ഗിരീഷിന്റെ ബൈക്ക് കണ്ടെത്തി. തീരത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതോടെ ഗിരീഷ് കടലില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചെന്നായരുന്നു പൊലീസിന്റെ നിഗമനം. തുടര്‍ന്ന് വിപുലമായ പരിശോധന ആരംഭിച്ചു. കോസ്റ്റല്‍ പൊലീസിന്റെ ബോട്ടുകളും തീര സംരക്ഷണ സേനയുടെ ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ ഉപയോഗിച്ച് കടലില്‍ തിരച്ചില്‍ നടത്തി. രാവിലെ മുതല്‍ കടലിലും പാറക്കെട്ടിന്റെ പല ഭാഗങ്ങളിലും പരിശോധന നടന്നു. ഒടുവില്‍ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നു സന്ദേശം എത്തി. കടലില്‍ ചാടിയെന്ന് കരുതിയ പൊലീസുകാരന്‍ പാലക്കാട്ട് ഉണ്ടെന്ന്. കൈലി മുണ്ടുടുത്ത് കടല്‍ ഭാഗത്തേക്ക് പോയ ഗിരീഷിനെ വെള്ളമുണ്ട് ധരിച്ച അവസ്ഥയിലാണ് പാലക്കാട് കണ്ടെത്തിയത്.

ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ആഴത്തില്‍ കുത്തേറ്റ സജീന്ദ്രന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന; 26 കടകള്‍ അടപ്പിച്ചു; 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ