കെ സുരേന്ദ്രനെ മാറ്റില്ല, പ്രചാരണത്തിനു പിന്നില്‍ എല്‍ഡിഎഫും യുഡിഎഫും: പ്രകാശ് ജാവഡേക്കര്‍

കെ സുരേന്ദ്രന്റെ നേതൃത്വത്തിലായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുക
പ്രകാശ് ജാവഡേക്കര്‍/ഫയല്‍ ചിത്രം
പ്രകാശ് ജാവഡേക്കര്‍/ഫയല്‍ ചിത്രം

ആലപ്പുഴ: സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റമില്ലെന്ന് പ്രഭാരി പ്രകാശ് ജാവഡേക്കര്‍. അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുരേന്ദ്രനെ മാറ്റുന്നതു പരിഗണനയില്‍ ഇല്ലെന്ന് ജാവഡേക്കര്‍ പറഞ്ഞു. കെ സുരേന്ദ്രന്റെ നേതൃത്വത്തിലായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുക. നേതൃത്വം മാറുമെന്നത് എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന വ്യാജപ്രചാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴയില്‍ ബിജെപി യോഗത്തിലാണ് ജാവഡേക്കര്‍ നിലപാടു വ്യക്തമാക്കിയത്. കെ സുരേന്ദ്രന്‍ ഡിസംബര്‍ 31ന് അധ്യക്ഷ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. പുതുക്കിയ നിയമനം വരാത്ത സാഹചര്യത്തില്‍ സുരേന്ദ്രനെ നീക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com