ഗതാഗത കുരുക്കിനിടെ എംപിയുടെ കാര്‍ മുന്നോട്ട്;  ചോദ്യം ചെയ്ത നാട്ടുകാരെ തല്ലി ഡ്രൈവര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2023 05:33 PM  |  

Last Updated: 07th January 2023 05:33 PM  |   A+A-   |  

car

എംപിയുടെ കാര്‍ നാട്ടുകാര്‍ തടഞ്ഞപ്പോള്‍

 

കൊച്ചി: കാലടിയില്‍ വാഹനകുരുക്കിനിടെ ബെന്നി ബഹന്നാന്‍ എംപിയുടെ കാര്‍ മുന്നോട്ട് എടുത്തതിനെ ചൊല്ലി തര്‍ക്കം. അതിനിടെ ചോദ്യം ചെയ്തയാളെ  ബെന്നി ബഹനാന്റെ ഡ്രൈവര്‍ തല്ലിയതോടെ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു.

കാലടി ഭാഗത്ത് ഗതാഗതകുരുക്ക് രൂക്ഷമാണ്. അതിനിടെയാണ് എംപിയുടെ വാഹനം മുന്നോട്ട് എടുക്കാന്‍ തുടങ്ങിയത്. ഇതോടെ എതിര്‍ഭാഗത്തുനിന്നും വരുന്ന വാഹനത്തിന് മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യം വന്നു. തുടര്‍ന്ന് ഗതാഗതകുരുക്ക് രൂക്ഷമായതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു.

അടി കിട്ടിയ ആള്‍ പരാതി നല്‍കാത്തതിനെ തുടര്‍ന്ന് കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പൊലിസ് പിടികൂടിയ എംപിയുടെ ഡ്രൈവറെ വിട്ടയക്കും.

ഭക്ഷ്യവിഷബാധയേറ്റു മരണം;. അന്വേഷണത്തിന് ഉത്തരവ്; അടിയന്തര റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ